Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Twenty 20

ഇ​ട​ത് വി​രു​ദ്ധ ത​രം​ഗ​ത്തി​ലും എ​ന്‍​ഡി​എ സ​ഖ്യം നേ​ട്ട​മു​ണ്ടാ​ക്കി: സാ​ബു ജേ​ക്ക​ബ്

കൊ​ച്ചി: ക​ടു​ത്ത ഇ​ട​ത് വി​രു​ദ്ധ ത​രം​ഗ​ത്തി​ലും എ​ന്‍​ഡി​എ സ​ഖ്യ​ത്തി​നു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നേ​ട്ട​മു​ണ്ടാ​ക്കാ​നാ​യെ​ന്നു ട്വ​ന്‍റി 20 പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് സാ​ബു എം. ​ജേ​ക്ക​ബ്. യു​ഡി​എ​ഫി​ന് അ​നു​കൂ​ല ത​രം​ഗ​മ​ല്ല കേ​ര​ള​ത്തി​ലു​ണ്ടാ​യ​ത്. പി​ണ​റാ​യി വി​രു​ദ്ധ ത​രം​ഗ​മാ​ണ് ആ​ഞ്ഞു​വീ​ശി​യ​ത്.

പി​ണ​റാ​യി വി​ജ​യ​ന്‍റെ ധാ​ര്‍​ഷ്ഠ്യ​ത്തി​നും അ​ഹ​ങ്കാ​ര​ത്തി​നു​മെ​തി​രേ വി​ധി​യെ​ഴു​ത​ണ​മെ​ന്നു നി​ശ്ച​യി​ച്ചു​റ​പ്പി​ച്ചാ​ണ് ജ​നം പോ​ളിം​ഗ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​ത്. പാ​ര്‍​ട്ടി​ഭേ​ദ​മ​ന്യ ജ​നം ഒ​റ്റ​ക്കെ​ട്ടാ​യി പി​ണ​റാ​യി​ക്കെ​തി​രേ വോ​ട്ട് ചെ​യ്തു.

വെ​ള്ള​പ്പൊ​ക്കം, നി​പ്പ, കോ​വി​ഡ് തു​ട​ങ്ങി​യ ദു​ര​ന്ത​ങ്ങ​ളി​ല്‍ വ​ല​ഞ്ഞ മ​ല​യാ​ളി​ക​ര്‍​ക്ക് ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ ദു​ര്‍​ഭ​ര​ണം തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ച്ചി​ല്ല. അ​താ​ണു തു​ട​ര്‍​ഭ​ര​ണം കി​ട്ടാ​ന്‍ കാ​ര​ണം. സി​പി​എ​മ്മി​ന്‍റെ​യും പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ​യും ജ​ന​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ടാ​ണ് ട്വ​ന്‍റി 20 പാ​ര്‍​ട്ടി​യും സ്വീ​ക​രി​ച്ചു​വ​ന്ന​ത്.

മ​ത്സ​രി​ച്ച 19 സീ​റ്റി​ലും ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച​വ​യ്ക്കാ​ന്‍ ക​ഴി​ഞ്ഞു-​സാ​ബു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

National

ആ​കാം​ക്ഷ​യി​ൽ രാ​ഷ്ട്രീ​യ ലോ​കം; തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം ഉ​ട​ൻ

ന്യൂ​ഡ​ൽ​ഹി: കേ​ര​ളം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തീ​യ​തി അ​ൽ​പ​സ​മ​യ​ത്തി​ന​കം പ്ര​ഖ്യാ​പി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ക്കും. വി​ഗ്യാ​ൻ ഭ​വ​നി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം ന​ട​ക്കു​ക.

കേ​ര​ള​ത്തി​ന് പു​റ​മെ ത​മി​ഴ്നാ​ട്, പ​ശ്ചി​മ ബം​ഗാ​ൾ, ആ​സാം, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. കേ​ര​ള​ത്തി​ൽ ഒ​റ്റ ഘ​ട്ട​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക എ​ന്നാ​ണ് സൂ​ച​ന. ഏ​പ്രി​ൽ ര​ണ്ടാം വാ​രം ക​ഴി​ഞ്ഞാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

തീ​യ​തി പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​ൽ​പ​സ​മ​യ​ത്തി​ന​കം യോ​ഗം ചേ​രും. ക​ഴി​ഞ്ഞ ത​വ​ണ എ​ട്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി വോ​ട്ടെ​ടു​പ്പ് ന​ട​ന്ന ബം​ഗാ​ളി​ല്‍ ഇ​ത്ത​വ​ണ അ​ഞ്ച് ഘ​ട്ട​ങ്ങ​ളി​ലാ​യി​രി​ക്കും വോ​ട്ടെ​ടു​പ്പ്.

ആ​സാ​മി​ല്‍ മൂ​ന്ന് ഘ​ട്ട​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന. ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലും ഒ​റ്റ ഘ​ട്ട​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നാ​ണ് സാ​ധ്യ​ത.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ പി​ന്നാ​ലെ എ​ൽ‌​ഡി​എ​ഫി​ലെ പാ​ർ​ട്ടി​ക​ൾ ആ​ദ്യ ഘ​ട്ട സ്ഥാനാർഥി പട്ടിക പു​റ​ത്തു​വി​ടും എ​ന്നാ​ണ് വി​വ​രം. കോ​ൺ​ഗ്ര​സ് തി​ങ്ക​ളാ​ഴ്ച​യും ബി​ജെ​പി ചൊ​വ്വാ​ഴ്ച​യും ആ​ദ്യ ഘ​ട്ട സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കും എ​ന്നും സൂ​ച​ന​യു​ണ്ട്.

Sports

ടി20 ​ലോ​ക​ക​പ്പ്: അ​യ​ർ​ല​ൻ​ഡി​നെ​തി​രെ ഓ​സ്ട്രേ​ലി​യ​യ്ക്ക് മി​ക​ച്ച സ്കോ​ർ

കൊ​ളം​ബോ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് മി​ക​ച്ച സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സ്ട്രേ​ലി​യ 20 ഓ​വ​റി​ൽ‌ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 182 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

മാ​ർ​ക​സ് സ്റ്റോ​യി​നി​സി​ന്‍റെ​യും ജോ​ഷ് ഇം​ഗ്ലി​സി​ന്‍റെ​യും കാ​മ​റൂ​ൺ ഗ്രീ​നി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും മാ​റ്റ് റെ​ൻ​ഷാ​യു​ടെ മി​ക​ച്ച ഇ​ന്നിം​ഗ്സി​ന്‍റെ​യും മി​ക​വി​ലാ​ണ് ഓ​സീ​സ് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

അ​യ​ർ‌​ല​ൻ​ഡി​ന് വേ​ണ്ടി മാ​ർ​ക് അ​ഡ​യ​ർ ര​ണ്ട് വി​ക്ക​റ്റ് എ​ടു​ത്തു. മാ​ത്യൂ ഹം​ഫ്രെ​യ്സ്, ജോ​ർ​ജ് ഡോ​ക്ക്റ​ൽ. ഹാ​രി ടെ​ക്ട​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി; ഹ​ർ​ഷി​ത് റാ​ണ ടി20 ​ലോ​ക​ക​പ്പി​ൽ നി​ന്ന് പു​റ​ത്ത്

മും​ബൈ: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​നൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി. പ​രി​ക്കി​നെ തു​ട​ർ​ന്ന് പേ​സ​ർ ഹ​ർ​ഷി​ത് റാ​ണ ലോ​ക​ക​പ്പി​ൽ നി​ന്ന് പു​റ​ത്താ​യി.

ക​ഴി​ഞ്ഞ ദി​വ​സം ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ ന​ട​ന്ന സ​ന്നാ​ഹ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് ഹ​ർ​ഷി​തി​ന് പ​രി​ക്കേ​റ്റ​ത്. മ​ത്സ​ര​ത്തി​ൽ ഒരു ഓവർ മാ​ത്ര​മാ​ണ് താ​ര​ത്തി​ന് എ​റി​യാ​നാ​യ​ത്.

ഹ​ർ​ഷി​തിന് പ​ക​ര​ക്കാ​ര​നാ​യി പ്ര​സി​ദ് കൃ​ഷ്ണ​യൊ മു​ഹ​മ്മ​ദ് സി​റാ​ജൊ ടീമിൽ എ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. ശ​നി​യാ​ഴ്ച യു​എ​സ്എ​യ്ക്കെതിരേയാണ് ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം.

Sports

ടി20 ​ലോ​ക​ക​പ്പ്; ഇ​ന്ത്യ​യി​ലെ മ​ത്സ​ര​ങ്ങ​ള്‍ മാറ്റില്ല; ബം​ഗ്ലാ​ദേ​ശി​ന്‍റെ ആ​വ​ശ്യം ത​ള​ളി ഐ​സി​സി

ദു​ബാ​യി: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ല്‍ സു​ര​ക്ഷാ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ ഇ​ന്ത്യ​യി​ല്‍ ക​ളി​ക്കാ​നാ​വാ​ത്ത​തി​നാ​ല്‍ വേ​ദി മാ​റ്റ​ണ​മെ​ന്ന ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ര്‍​ഡി​ന്‍റെ ആ​വ​ശ്യം ഐ​സി​സി ത​ള​ളി. ലോ​ക​ക​പ്പി​ലെ ബം​ഗ്ലാ​ദേ​ശി​ന്‍റെ മ​ത്സ​ര​ങ്ങ​ള്‍ ശ്രീ​ല​ങ്ക​യി​ലേ​യ്ക്ക് മാ​റ്റ​ണ​മെ​ന്നാ​യി​രു​ന്നു ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

എ​ന്നാ​ല്‍ ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും നി​ല​വി​ല്‍ പു​റ​ത്തി​റ​ക്കി​യ മ​ത്സ​ര​ക്ര​മം അ​നു​സ​രി​ച്ച് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ക​ളി​ക്കാ​ന്‍ ബം​ഗ്ലാ​ദേ​ശ് ത​യാ​റാ​വ​ണ​മെ​ന്നും ഐ​സി​സി ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ര്‍​ഡി​നോ​ട് നി​ര്‍​ദേ​ശി​ച്ചു​വെ​ന്നാ​ണ് വി​വ​രം.

അതേസമയം ഐ​സി​സി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ത​ങ്ങ​ള്‍​ക്ക് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി യാ​തൊ​രു അ​റി​യി​പ്പും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് അ​റി​യി​ച്ച​ത്.

അ​ടു​ത്ത മാ​സം തു​ട​ങ്ങു​ന്ന ടി-20 ​ലോ​ക​ക​പ്പി​ല്‍ ബം​ഗ്ലാ​ദേ​ശി​ന്‍റെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള്‍​ക്ക് കോ​ല്‍​ക്ക​ത്ത ഈ​ഡ​ന്‍ ഗാ​ര്‍​ഡ​ന്‍​സാ​ണ് വേ​ദി​യാ​വു​ന്ന​ത്. ഫെ​ബ്രു​വ​രി ഏ​ഴി​ന് വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​യും ഒ​മ്പ​തി​ന് ഇ​റ്റ​ലി​യെ​യും 14ന് ​ഇം​ഗ്ല​ണ്ടി​നെ​യും ആ​ണ് ബം​ഗ്ലാ​ദേ​ശ് നേ​രി​ടേ​ണ്ട​ത്. അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ല്‍ ഫെ​ബ്രു​വ​രി 17ന് ​മും​ബൈ​യി​ല്‍ നേ​പ്പാ​ളി​നെ​യും ബം​ഗ്ലാ​ദേ​ശ് നേ​രി​ടും.

 

Sports

ടി20 ​ലോ​ക​ക​പ്പി​ന് ഇ​ന്ത്യ​യി​ലേ​യ്ക്കി​ല്ല; ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി ബം​ഗ്ലാ​ദേ​ശ്‌

ധാ​ക്ക: ഐ​പി​എ​ല്ലി​ൽ നി​ന്ന് പേ​സ​ർ മു​സ്ത​ഫി​സു​ർ റ​ഹ്മാ​നെ ഒ​ഴി​വാ​ക്കി​യ​തി​ൽ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ്. അ​ടു​ത്ത മാ​സം ആ​രം​ഭി​ക്കു​ന്ന ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യി​ൽ മ​ത്സ​രി​ക്കാ​നെ​ത്തി​ല്ലെ​ന്ന് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് അ​റി​യി​ച്ചു.

ഇ​തി​നു​പു​റ​മെ ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ ബം​ഗ്ലാ​ദേ​ശി​ൽ സം​പ്രേ​ഷ​ണം ചെ​യ്യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ബം​ഗ്ലാ​ദേ​ശി​ലെ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബം​ഗ്ലാ​ദേ​ശി​ന്‍റെ സ്റ്റാ​ര്‍ പേ​സ​ര്‍ മു​സ്ത​ഫി​സു​റി​നെ റി​ലീ​സ് ചെ​യ്യ​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ബി​സി​സി​ഐ ഔ​ദ്യോ​ഗി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഈ ​ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് 2026ലെ ​ടി20 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യി​ൽ ന​ട​ക്കേ​ണ്ട ത​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ക്കാ​ൻ ബം​ഗ്ലാ​ദേ​ശ് ഒ​രു​ങ്ങു​ന്ന​ത്. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ബം​ഗ്ലാ​ദേ​ശി​ന്‍റ് മ​ത്സ​ര​ങ്ങ​ൾ ശ്രീ​ല​ങ്ക​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് ഐ​സി​സി​യെ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.

Sports

ടി20 ​ലോ​ക​ക​പ്പ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീ​മാ​യി; മാ​ർ​ക്രം ന​യി​ക്കും

കേ​പ്ടൗ​ൺ: ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന ട്വ​ന്‍റി 20 ലോ​ക​ക​പ്പി​നു​ള്ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക. നി​ല​വി​ലെ റ​ണ്ണ​റ​പ്പാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക 15 അം​ഗ ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

എ​യ്ഡ​ൻ മാ​ർ​ക്രം ആ​ണ് ക്യാ​പ്റ്റ​ൻ. പേസർ ക​ഗീസോ റ​ബാ​ഡ തി​രി​ച്ചെ​ത്തി. ട്രി​സ്റ്റ്യ​ൻ സ്റ്റ​ബ്സ്, റ​യാ​ൻ‌ റി​ക്കി​ൾ​ട​ൺ എ​ന്നി​വ​ർ​ക്ക് ടീ​മി​ലെ​ത്താ​നാ​യി​ല്ല. മോ​ശം ഫോ​മി​നെ തു​ട​ർ​ന്നാ​ണ് ഇ​രു​വ​രു​വ​രെ​യും പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം.

ഡി​വാ​ൾ​ഡ് ബ്രെ​വി​സ്, കോ​ർ​ബി​ൻ ബോ​ഷ്, ഡൊ​ണോ​വ​ൻ ഫെ​രേ​ര, ജോ​ർ​ജ് ലി​ൻ​ഡെ, ക്വെ​ന മ​ഫാ​ക്ക എ​ന്നി​വ​ർ ആ​ദ്യ​മാ​യി ലോ​ക​ക​പ്പ് ടീ​മി​ലെ​ത്തി.

ടീം ​ദ​ക്ഷി​ണാ​ഫ്രി​ക്ക: എ​യ്ഡ​ൻ മാ​ർ​ക്രം (ക്യാ​പ്റ്റ​ൻ), കോ​ർ​ബി​ൻ ബോ​ഷ്, ഡി​വാ​ൾ​ഡ് ബ്രെ​വി​സ്, ക്വിന്‍റ​ൻ ഡി ​കോ​ക്ക്, ടോ​ണി ഡി ​സോ​ർ​സി, ഡോ​ണോ​വ​ൻ ഫെ​രേ​ര, മാ​ർ​ക്കോ യാ​ൻ​സ​ൻ, ജോ​ർ​ജ് ലി​ൻ​ഡെ, കേ​ശ​വ് മ​ഹാ​രാ​ജ്, ക്വെ​ന മ​ഫാ​ക്ക, ഡേ​വി​ഡ് മി​ല്ല​ർ, ലും​ഗി എ​ൻ‌​ഗി​ഡി, ആ​ൻ‌​റി​ച്ച് നോ​ർ​ക്യെ, ക​ഗീ​സോ റ​ബാ​ഡ, ജേ​സ​ൺ‌ സ്മിത്ത്. 

 

Kerala

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഞാ​ൻ ആ​ക്ര​മി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു: സാ​ബു എം. ​ജേ​ക്ക​ബ്

കൊ​ച്ചി: ട്വ​ന്‍റി 20യെ ​ഇ​ല്ലാ​താ​ക്ക​ലാ​ണ് ഇ​രു മു​ന്ന​ണി​ക​ളു​ടെ​യും ല​ക്ഷ്യ​മെ​ന്ന് പാർട്ടി ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ സാ​ബു എം. ​ജേ​ക്ക​ബ്. ട്വ​ന്‍റി 20ക്കെ​തി​രെ ഒ​ന്നി​ച്ച​ത് 25പാ​ർ​ട്ടി​ക​ളു​ടെ സ​ഖ്യ​മാ​ണെ​ന്നും സാ​ബു പ​റ​ഞ്ഞു.

"ക്യാ​മ​റ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യി​ല്ല. ക്യാ​മ​റ കൈ​കാ​ര്യം ചെ​യ്യേ​ണ്ട​വ​ർ​ക്കു​ള്ള പാ​സു​ക​ൾ മു​ക്കി. ക​ണ്ണൂ​ർ മോ​ഡ​ലി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചു.'-​സാ​ബു കു​റ്റ​പ്പെ​ടു​ത്തി.

എ​ൽ​ഡി​എ​ഫും- യു​ഡി​എ​ഫും സം​യു​ക്ത​മാ​യാ​ണ് മ​ത്സ​രി​ച്ച​ത്. ശ്രീ​നി​ജ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​സ​ഖ്യം പ്ര​വ​ർ​ത്തി​ച്ച​ത്. കോ​ൺ​ഗ്ര​സി​നെ​യും സി​പി​എ​മ്മി​നെ​യും നി​യ​ന്ത്രി​ക്കു​ന്ന​ത് ശ്രീ​നി​ജ​ൻ ആ​ണെ​ന്നും സാ​ബു എം. ​ജേ​ക്ക​ബ് പ​റ​ഞ്ഞു.

"തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യും പോ​ലീ​സി​നെ​യും സ്വാ​ധീ​നി​ച്ചു. താ​ൻ വോ​ട്ട് ചെ​യ്യു​ന്ന ബൂ​ത്തി​ൽ ബോ​ധ​പൂ​ർ​വം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചു. വോ​ട്ട് ചെ​യ്യു​മ്പോ​ൾ പോ​ലും ബ​ഹ​ളം ഉ​ണ്ടാ​ക്കി. പു​റ​ത്തേ​ക്ക് വ​ന്ന​പ്പോ​ൾ ബോ​ധ​പൂ​ർ​വം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി.'-​സാ​ബു കൂ​ട്ടി​ച്ചേ​ർ​ത്തു.

"പാ​സു​മാ​യി വ​ന്ന മാ​ധ്യ​മ​ങ്ങ​ളെ ആ​ക്ര​മി​ച്ചു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ താ​ൻ ആ​ക്ര​മി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു. ആ ​പ​ദ്ധ​തി പാ​ളി​യ​ത് കൊ​ണ്ടാ​ണ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച​ത്. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച​ത് സി​പി​എം, കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ്.'-​സാ​ബു പ​റ​ഞ്ഞു.

മ​റ്റു ബൂ​ത്തു​ക​ളി​ൽ നി​ന്ന് വ​രെ ആ​ളു​ക​ൾ എ​ത്തി​യെ​ന്നും ത​ന്നെ ആ​ക്ര​മി​ക്കാ​നാ​ണ് ഇ​വ​ർ സം​ഘ​ടി​ച്ചെ​ത്തി​യ​തെ​ന്നും സാ​ബു പ​റ​ഞ്ഞു. ആ ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ തി​രി​യു​ക​യാ​യി​രു​ന്നു​വെ​ന്നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പോ​ലീ​സ് പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും സാ​ബു എം. ​ജേ​ക്ക​ബ് വി​മ​ർ​ശി​ച്ചു.

Latest News

Corehub Up